Monday, June 8, 2026

നവതേജിലൂടെ തെളിയുന്ന കേരളം

ഗുണ്ടാസംഘം നേതാക്കൾ ചിലപ്പോൾ പരസ്യമായി ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ട് ഭീഷണി മുഴക്കാറുണ്ട്.എന്നാൽ പൊതുയോഗം കൂടി പ്രസംഗരൂപേണ അങ്ങനെ അവർ ചെയ്ത് ഇതുവരെ കണ്ടിട്ടില്ല.

 

ഗുണ്ടാസംഘം നേതാക്കൾ ചിലപ്പോൾ പരസ്യമായി ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ട് ഭീഷണി മുഴക്കാറുണ്ട്.എന്നാൽ പൊതുയോഗം കൂടി പ്രസംഗരൂപേണ അങ്ങനെ  അവർ ചെയ്ത് ഇതുവരെ കണ്ടിട്ടില്ല.ആ രീതിയിലുള്ള ഒരു വെല്ലുവിളിയും ഭീഷണിയുമാണ് ചൊവ്വാഴ്ച കൊയിലാണ്ടിയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹൻ നടത്തിയത്.

       കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിനെ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് നവതേജ് ഈ വെല്ലുവിളി നടത്തിയത്. ” പ്രിൻസിപ്പൽ ഇനി രണ്ടുകാലിൽ നടക്കണമോ എന്ന് എസ്എഫ്ഐ തീരുമാനിക്കും.പറയുന്നത് ചെയ്യാനുള്ള കഴിവ് സംഘടനയ്ക്കുണ്ട് ” നവതേജ് ആവർത്തിച്ച് പ്രഖ്യാപിച്ചു. 

      ഒരു വിദ്യാർത്ഥി നേതാവ് ഈ രീതിയിൽ ഭീഷണി ഉയർത്തിയത് വർത്തമാനകേരളത്തിൻ്റെ ഒട്ടേറെ അവസ്ഥകൾ പറയുന്നുണ്ട്.  വർത്തമാന കേരളത്തിൻറെ ഒരു ഇരയായി വേണം നവതേജിനെ കാണേണ്ടത്. നിലവിലെ സാമൂഹിക അന്തരീക്ഷം, ഭരണത്തിൽ ഇരിക്കുന്ന തൻറെ പാർട്ടിയുടെ സ്വഭാവം, എസ്എഫ്ഐ തുടർന്നുവന്ന പാരമ്പര്യം, ഇത്തരം അന്തരീക്ഷത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയുടെ സാംസ്കാരിക നിലവാരം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഈ യുവ നേതാവിന്റെ ഭീഷണിക്ക് പിന്നിലുണ്ട്.

 

Latest News

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...