Wednesday, April 15, 2026

വന്നുവന്ന് മലയാളിക്ക് തീരെ ചരിത്രബോധം ഇല്ലാതായി

ഓഗസ്ത് 27,28 തീയതികളിൽ കണ്ണൂരിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തെ വർത്തമാനകേരളത്തിൻ്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ വലിയൊരു തമാശ്ശയായി കണക്കാക്കാവുന്നതാണ്. എല്ലാ ആർത്ഥത്തിലും.

വന്നുവന്ന് മലയാളിക്ക്
തീരെ ചരിത്രബോധം
ഇല്ലാതായി

തെക്ക്, തലസ്ഥാനനഗരിയിൽ പ്രത്യേക പോലീസ് സംഘത്തിൻറെ സക്രിയ പങ്കാളിത്തത്തോടെ പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതമായി അരങ്ങേറുന്നു. അതേസമയത്താണ് ഓഗസ്റ്റ് 27 ,28 തീയതികളിൽ വടക്ക് , കണ്ണൂരിൽ വർത്തമാനകേരളത്തെ ” നിർമ്മിച്ച ” തിൽ  മുഖ്യ പങ്കു വഹിച്ച പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം  സിനിമാനയരൂപവത്കരണ സമിതി അധ്യക്ഷൻ കൂടിയായ സംഘം പ്രസിഡൻറ് ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ നടന്നത്.   എന്നാൽ അർഹിക്കും വിധം ഈ ചരിത്ര സംഭവം ശ്രദ്ധിക്കപ്പെടാതെ പോയി. പത്രങ്ങളിൽ ഉള്ളിന്റെ ഉള്ളിലെ പേജുകളിൽ മാത്രം വാർത്ത. മുട്ടൻ പുരോഗമന ആവശ്യങ്ങളും ആഹ്വാനങ്ങളും നിരീക്ഷണങ്ങളും പ്രഖ്യാപനങ്ങളുമാണ് സമ്മേളനത്തിൽ ഉണ്ടായത്.

        ഈ  സമ്മേളനത്തെ ചരിത്രത്തിൽ ‘ അടയാളപ്പെടുത്തുന്ന ‘ ആഹ്വാനം നടത്തിയത് എം സ്വരാജാണ്.മാതൃഭൂമി റിപ്പോർട്ട് പ്രകാരം, ഇരുമ്പും ഉരുക്കും (Iron and steel) ചേർത്ത് സാഹിത്യ രചന നടത്തുകയും യോദ്ധാക്കളായി മാറുകയും ചെയ്യണമെന്നാണ് സ്വരാജിന്റെ ചരിത്ര ആഹ്വാനം. പുരോഗമന കലാ സാഹിത്യ സംഘ സേനയിലെ ലെഫ്റ്റനന്റ് ജനറൽ ,ബ്രിഗേഡിയർമാർ തുടങ്ങി മുന്നണി പോരാളികൾ മുഴുവൻ പങ്കെടുത്ത ഈ സമ്മേളനം പുതിയ യുദ്ധമുഖത്തിന്റെ കാഹളം മുഴക്കിലുമായി .  അങ്ങനെ യുദ്ധം ഉറപ്പായി. പുരോഗമന സാഹിത്യ രചനയിൽ ഇരുമ്പും ഉരുക്കും ഉപയോഗിക്കുന്നത് അയൺ ആൻഡ് സ്റ്റീൽ ഇൻഡസ്ട്രിക്ക് ഗുണകരമാണെങ്കിലും നിർമ്മാണ മേഖലയെ സാരമായി ബാധിക്കാനും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാനും ഇടയുണ്ട്. 

 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...