Thursday, April 16, 2026

ലോസ് എഞ്ചലസ് നഗരം കത്തിയെരിയുന്നു

കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടത്തിയ റെയിഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരം കത്തിയെരിയുന്നു.  ചെറിയ പോരായ്മകളുടെ പേരില്‍‌ ഒട്ടേറെ പേരെ റെയിഡിൽ അറസ്റ്റ് ചെയ്തിരുന്നു

കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടത്തിയ റെയിഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരം കത്തിയെരിയുന്നു. 

ചെറിയ പോരായ്മകളുടെ പേരില്‍‌ ഒട്ടേറെ പേരെ റെയിഡിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കൂ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.

പ്രതിഷേധം അക്രമസക്തമായതിനെ തുടർന്ന് ഒട്ടേറെ വാഹനങ്ങൾ കത്തിക്കുകയും സേനയ്ക്ക്നേരെ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്ന് ആക്രമണങ്ങൾ നേരിടേണ്ടിയും വന്നു. ഇതേത്തുടർന്ന് 2000 നാഷണൽ ഗാർഡിനെ ട്രംപിന്റെ നിർദ്ദേശപ്രകാരം പ്രതിഷേധക്കാരെ നേരിടാന്‍ നിയോഗിച്ചു.  ഇതും പ്രതിഷേധത്തിന്‍റെ അക്രമാസക്ത സ്വഭാവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇടയായി. 

കണ്ണീർവാതകപ്രയോഗവും റബ്ബർ ബുള്ളറ്റ് ഫയർ ചെയ്തുകൊണ്ടുമുള്ള നടപടികളുമൊക്കെ പോലീസ് സ്വീകരിച്ചിട്ടും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പറ്റിയില്ല. വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ആസ്ട്രേലിയൻ മാധ്യമപ്രവർത്തകയ്ക്ക് റബ്ബർ ബുള്ളറ്റ് കൊണ്ട് പരിക്കേൽക്കുകയും ചെയ്തു.

രാജ്യ വ്യാപകമായി ഈ ട്രേഡിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നിട്ടും ട്രംപിന്റെ നിലപാടിൽ മാറ്റമില്ലാതെ പ്രതിഷേധക്കാരെ ശക്തമായി അടിച്ചൊതുക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകളും കുടിയേറ്റക്കാരെ സഹായിക്കുന്ന നിയമ സ്ഥാപനങ്ങളും എല്ലാം ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാർ അറസ്റ്റിൽ ആയതോടെ ലോസ് ഏഞ്ചൽസിലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പ്രവർത്തനവും ബാധിക്കപ്പെട്ടു. കാരണം അത്തരം സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റക്കാരായ ആൾക്കാരാണ് നിയമിക്കപ്പെട്ടിരുന്നത്.
 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...