Sunday, July 26, 2026

പിണറായി വിജയൻ നിലമ്പൂരിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ അജണ്ട പ്രഖ്യാപിച്ചു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ പ്രഖ്യാപിച്ചു. കേരളത്തിൻറെ വികസനം നടക്കണമെങ്കിൽ തുടർഭരണം ഉണ്ടായാൽ മാത്രമേ കഴിയുകയുള്ളൂ എന്നതാണ് ആ അജണ്ട.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ പ്രഖ്യാപിച്ചു. കേരളത്തിൻറെ വികസനം നടക്കണമെങ്കിൽ തുടർഭരണം ഉണ്ടായാൽ മാത്രമേ കഴിയുകയുള്ളൂ എന്നതാണ് ആ അജണ്ട. അത് ജനഹൃദയങ്ങളിലേക്ക്കടത്തിവിടുക എന്ന പ്രചാരണ തന്ത്രം തന്നെയായിരിക്കും നിലമ്പൂരിലും ഇടതുപക്ഷ മുന്നണി സ്വീകരിക്കുക.

      ഇക്കാലമിത്രയും ഇടതുപക്ഷം ഉദ്ദേശിച്ചിരുന്ന രീതിയിലുള്ള വികസനം കേരളത്തിൽ നടപ്പാകാതിരുന്നതിൻ്റെ കാരണം ഭരണത്തുടർച്ച ഇല്ലാതിരുന്നതാണ് എന്ന് പിണറായി വിജയൻ പറഞ്ഞു. പദ്ധതികൾക്ക് തുടക്കമിട്ട് പ്രവർത്തനം പുരോഗമിക്കുമ്പോൾ പിന്നീട് വരുന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വരുന്നു. അവർ അത് വഴിയിലിട്ട് തമ്മിൽ പോരടിച്ച് പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചു തങ്ങളുടെ പങ്ക് എടുക്കാൻ ശ്രമിക്കുന്നു. വീണ്ടും ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ മൂന്നുവർഷത്തോളം എടുക്കും മുൻപ് തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കാൻ . പിന്നീട് ശേഷിച്ച രണ്ടുവർഷം മാത്രമേ നാടിൻറെ പുരോഗതിയിലേക്ക് ശ്രദ്ധിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അതിനാണ് കഴിഞ്ഞ തവണ മാറ്റം സംഭവിച്ചത്. അതിൻറെ നേട്ടമാണ് കേരളം കാണുന്നതെന്നും പിണറായി വിജയൻ സമർത്ഥിച്ചു. 

 തുടർന്ന് തുടർഭരണത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ പിണറായി എണ്ണിയെണ്ണി പറഞ്ഞു.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...