Wednesday, June 24, 2026

ക്യാബിനറ്റ് ബസ്സ്: ആവശ്യമില്ലാത്ത വിവാദം

എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും.

നവകേരള സദസ്സിന് മന്ത്രിസഭയെ എത്തിക്കുന്ന ക്യാബിനറ്റ് ബസ് യഥാർത്ഥത്തിൽ ഇത്ര വിവാദമാക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളുടെ വാർത്താനിർണയത്തിലെ ശുഷ്കസമീപനത്തെയാണ് ഈ ബസ് വിഷയം വെളിവാക്കന്നത്. ഇടതുപക്ഷ മുന്നണി കൺവീനർ വ്യക്തമായി പറഞ്ഞു, നവകേരള സദസ്സ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് തന്നെ ഉള്ളതാണെന്ന്. എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ഒരു വാഹനത്തിൽ ആകുമ്പോൾ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും .തങ്ങൾക്ക് കിട്ടുന്ന പരാതികൾ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് കൂട്ടായി തീരുമാനമെടുക്കാനും ഈ യാത്ര സഹായകമാകും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണെങ്കിലും കുറച്ചൊക്കെ പ്രയോജനം ജനങ്ങൾക്ക് കിട്ടുകയാണെങ്കിൽ അത് ആശ്വാസം തന്നെയാണ്. വിശേഷിച്ചും കെടുകാര്യസ്ഥത, കാലതാമസം, കൈക്കൂലി തുടങ്ങിയിട്ടുള്ള സംഗതികളിൽ കുരുങ്ങിപ്പോകുന്ന സാധാരണ മനുഷ്യൻറെ ജീവിതത്തെ സംബന്ധിച്ച്. ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ഒരു കോടിയിലധികം വരുന്ന ഒരു ബസ് എന്ന് പറയുന്നത് ധൂർത്തായിട്ട് കണക്കാക്കാൻ കഴിയില്ല. കേരളത്തിൽ തന്നെ ചെറിയ സേവനങ്ങൾക്ക് വിശേഷിച്ച് ഐടി മേഖലയിലൊക്കെ, വ്യക്തികൾക്ക് തന്നെ ഒന്നും രണ്ടുകോടിക്കടുപ്പിച്ചൊക്കെ പ്രതിഫലം കിട്ടുന്ന കാലമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ ഈ  ബസ്സിന് ആധാരമാക്കി മാധ്യമങ്ങൾ വിവാദമാക്കുന്നതിലൂടെ മുൻഗണന വിഷയങ്ങൾ അപ്രസക്തമായി പോകുന്ന കാഴ്ചയാണ് കാണുന്നത്.

 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...