Wednesday, October 28, 2026

എമ്പുരാൻ തുറന്നിടുന്ന വഴി

മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്

മോഹൻലാൽ ചിത്രമായ എമ്പുരാന് മുൻകൂർ ബുക്കിംഗിലൂടെ ഇതിനകം 50 കോടി രൂപ പിരിഞ്ഞു കിട്ടി. മാർച്ച് 27 നാണ് 100 കോടി മുതൽ മുടക്കിയെടുത്ത ചിത്രം തീയറ്ററുകളിലെത്തുന്നത്. മാറിയ കാലത്തെ സാധ്യതകളെ മലയാളിക്ക് എങ്ങനെ ഉപയോഗിക്കാമെന്നു കൂടി കാണിച്ചു തരികയാണ് എമ്പുരാനിലൂടെ സംവിധായകൻ പൃഥ്വിരാജ്. ലോകവും ഇന്ത്യയൊട്ടുക്കുമുള്ള തീയറ്റുകളെ ലക്ഷ്യമാക്കിയാണ് എമ്പുരാൻ എടുത്തിട്ടുള്ളതും വിപണനം ചെയ്യുന്നതും.
      ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന വിധമാണ് എമ്പുരാൻ എടുത്തിരിക്കുന്നതെന്ന് സംവിധായകനും അണിയറ പ്രവർത്തകരും പറയുന്നുണ്ട്. നല്ല കഥയും സിനിമയുടെ ഭാഷയിലും ചലച്ചിത്രങ്ങൾ നിർമ്മിച്ചാൽ കമ്പോളം ലോകമാണ്. ഈടുറ്റ അത്തരം സിനിമകൾക്ക് പേരുകേട്ടതാണ് മലയാള സിനിമ. വർത്തമാനകാലത്ത് സാങ്കേതികതയുടെ മെച്ചം നിമിത്തം ഭാഷ ഒരു താസ്സമേ അല്ല. കഥയും പറച്ചിലും മെച്ചമാകണം.
       മലയാളം സിനിമാ വൻ പ്രചാരണത്തോടെ ലോകമൊട്ടുക്ക് റിലിസ് ചെയ്യുന്നത് മോഹൻലാൽ നായകനായുള്ള ചിത്രമെന്നത് അനുകൂലഘടകമാണ്. ഈ സിനിമയിലൂടെ മലയാളം സിനിമയ്ക്ക് ആഗോള സ്വീകാര്യത നേടാൻ കഴിഞ്ഞാൽ അത് മലയാളം സിനിമയ്ക്ക് ഒരു വൻ വഴി തുറക്കലാകും.
 

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...