Monday, May 18, 2026

ഉക്രൈൻ തലസ്ഥാനം റഷ്യ തരിപ്പണമാക്കുന്നു

ഉക്രൈന്റെ തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട ഗവൺമെൻറ് കെട്ടിടം ഉൾപ്പെടെ നിരവധി അംബരചുംബികളായ കെട്ടിടങ്ങളെ റഷ്യ ആക്രമിച്ചു

ഉക്രൈന്റെ തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട ഗവൺമെൻറ് കെട്ടിടം ഉൾപ്പെടെ നിരവധി അംബരചുംബികളായ കെട്ടിടങ്ങളെ റഷ്യ ആക്രമിച്ചു. 800 ഓളം ഡ്രോണുകളും മിസൈലുകളും ആണ് കീവ് നഗരത്തെ കത്തിച്ചുകൊണ്ടിരിക്കുന്നത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ മേലും മിസൈൽ വർഷം നടന്നിട്ടുണ്ട്.
       യുദ്ധം തുടങ്ങി ആദ്യമായിട്ടാണ് ഗവൺമെൻറ് മന്ദിരത്തിന് നേർക്ക് ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത്. ഇതിനകം മൂന്നുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട്. ട്രംപുമായുള്ള അലാസ്കയിലെ പുട്ടിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റഷ്യ ഉക്രൈന് നേരെയുള്ള ആക്രമണം കടുപ്പിക്കുന്നത്. രണ്ടുദിവസം മുൻപ് ഉക്രൈൻ റഷ്യയുടെ റിഫൈനറികൾ തകർക്കുകയും 20 ശതമാനത്തോളം ഊർജ്ജവതരണത്തെ തടസ്സപ്പെടുത്തുന്ന വിധം ഉള്ള കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ നിരീക്ഷിക്കപ്പെട്ടതാണ്  ശക്തമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത്. ഇതോടെ റഷ്യ- യുക്രൈൻ യുദ്ധം മറ്റൊരു തീവ്ര ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...