Friday, March 13, 2026

ലഹരിക്കമ്പോളം വികസിക്കുന്നതിങ്ങനെ

പ്രവേശനോത്സവത്തിന്‍റെ ഗാനത്തിന് വരികൾ എഴുതിയ കൊട്ടാരക്കര താമരക്കുടി എസ് വി വി ഹൈസ്കൂളിലെ ഭദ്രാഹരിയുടെ വരികളിൽ തെളിച്ചവും വർണ്ണങ്ങളും . ഈ തെളിച്ചത്തെ എങ്ങനെ വിദ്യാഭ്യാസത്തിലൂടെ അശകൊശയാക്കാം എന്നത് വ്യക്തമാക്കുന്നു മുഖ്യമന്ത്രി എഴുതി വായിച്ച പ്രസംഗം. 

പ്രവേശനോത്സവത്തിന്‍റെ ഗാനത്തിന് വരികൾ എഴുതിയ കൊട്ടാരക്കര താമരക്കുടി എസ് വി വി ഹൈസ്കൂളിലെ ഭദ്രാഹരി പ്രതിഭയുള്ള കുട്ടിയാണ്. എങ്ങനെയാണ് ഇത്തരം തെളിച്ചമുള്ള പ്രതിഭകളെ വിദ്യാഭ്യാസത്തിലൂടെ അവ്യക്തയുടെ കയത്തിൽ വീഴ്ത്തി ഇല്ലായ്മ ചെയ്യാൻ പറ്റുക എന്നതിൻറെ നേർക്കാഴ്ചയായിരുന്നു തിങ്കളാഴ്ച ആലപ്പുഴയിൽ നടന്ന പ്രവേശനോത്സവം . 

തെളിച്ചത്തിന്‍റെ അഭാവത്തിൽ അവ്യക്തതയുടെ ഇരുട്ടിൽ വഴിമുട്ടി നട്ടം തിരിയുന്നിടത്താണ് ലഹരി മരുന്നുകളുടെ കമ്പോളം പിറവികൊണ്ട് വ്യാപിക്കുന്നത്.

ഭദ്രയുടെ വരികളിൽ തെളിച്ചവും വർണ്ണങ്ങളും . എന്നാൽ ഈ തെളിച്ചത്തെ എങ്ങനെ വിദ്യാഭ്യാസത്തിലൂടെ കലക്കി മറിച്ച് കുഴച്ച് അശകൊശയാക്കാം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രി എഴുതി വായിച്ച പ്രസംഗം. 

ഒരു വെല്ലുവിളിയായി ചോദിക്കുകയാണ്, വിദ്യാർത്ഥികൾ പോകട്ടെ മുഖ്യമന്ത്രിയുടെ പ്രസംഗം എന്താണെന്ന് പറയാൻ കഴിയുന്ന ഏതെങ്കിലും ഒരു അധ്യാപകനോ  അധ്യാപകയ്ക്കോ കഴിയുമോ? പോകട്ടെ മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതിക്കൊടുത്ത വ്യക്തിക്ക് ഈ പ്രസംഗംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറയാൻ പറ്റുമോ? എഡിറ്റർ എന്ന വംശം ഇന്ന് കേരളത്തിലില്ല. അതുകൊണ്ട് ,ഇത് റിപ്പോർട്ട് ചെയ്ത ഏതെങ്കിലും മാധ്യമപ്രവർത്തകർക്ക് എന്താണ് ഈ പ്രസംഗം എന്ന് മനസ്സിലായെന്ന് പറയാൻ പറ്റുമോ? 
      വിദ്യാഭ്യാസത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ മുഖ്യഭാഗം ഇങ്ങനെ

  1. അറിവ് മാത്രം പോരാ, വിവേകം പ്രധാനം
  2. വിവേചന ബുദ്ധി സൃഷ്ടിക്കാനാകണം
  3. എന്തിനെയും സമീപിക്കേണ്ടത് വിമർശന ബുദ്ധിയോടെ 
  4. നല്ലപോലെ മാനവികത വേണം 
  5. പരസ്പര സ്നേഹം വേണം
  6. മതനിരപേക്ഷത നല്ലതുപോലെ ശക്തിപ്പെടുത്തണം
  7. ജനാധിപത്യ ബോധം വളർത്തണം
  8. അറിവ് മാത്രം പോരാ തിരിച്ചറിവ് ഏറ്റവും പ്രധാനം 
  9. അറിവുണ്ടെങ്കിലും അറിവില്ലായ്മയുടെ ഫലം ചെയ്യും 
  10. അറിവ് സാഫല്യത്തിലെത്താൻ ഔചിത്യം വേണം 
  11. അറിവിനെ സമൂഹവുമായി ബന്ധിപ്പിക്കണം 
  12. വകതിരിവ് നല്ല രീതിയിൽ സൃഷ്ടിക്കാനാവണം 
  13. എന്തിനെയും സമീപിക്കേണ്ടത് കാര്യകാരണ പരിശോധനയുടെ അടിസ്ഥാനത്തിലാവണം 
  14. അറിവ് സമൂഹത്തിന് വിനിയോഗിക്കാനുള്ള മനസ്സ് സൃഷ്ടിക്കണം 

നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വില്ലോ ചിപ്പ്, ജമിനൈ 2.5 പ്രോ എന്നിവയുടെ പശ്ചാത്തലത്തിൽ എന്താണ് അറിവ് . അറിവുള്ളവർ എങ്ങനെ അറിവില്ലായ്മ കാട്ടും. എന്താണ് മതം . ഇത്രയും കാര്യമെങ്കിലും അധ്യാപകർക്കെങ്കിലും അറിയേണ്ടെ?

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...