Friday, March 13, 2026

രാഹുലിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചാരണം തുടങ്ങി

ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു

ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒക്കെ തന്നെ ഇടതുപക്ഷ മുന്നണി പ്രതിപക്ഷത്തെ മുഖ്യമായും നേരിട്ടത് ലൈംഗിക ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് . അതിന് അനുസൃതമായ സാഹചര്യം കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഒരുക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. 
          കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ലോകത്ത് സംഭവിച്ച നിർണായക മാറ്റങ്ങൾ മനുഷ്യ ചരിത്രത്തിൽ ആദ്യമായിട്ടാണ് . ഈ മൂന്ന് ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അതിനുശേഷം വന്ന സർക്കാരുകളുടെ ഭരണകാലത്ത് ആ മാറ്റങ്ങളിലേക്ക് സർക്കാരിൻറെ ശ്രദ്ധ തിരിക്കാനോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനോ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ആ അവസ്ഥ സൃഷ്ടിച്ചതിൽ മുഖ്യ പങ്ക് കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾക്കാണ് . റേറ്റിംഗ് മത്സരത്തിനിടയിൽ ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ സെക്സിനെ പോലെ ശേഷിയുള്ള മറ്റ് വിഷയങ്ങളില്ല എന്ന അവരുടെ ബോധ്യമാണ് ഈ  അവസ്ഥയ്ക്ക് പ്രധാന കാരണമായത്. അതിലൂടെ രാഷ്ട്രീയ പ്രവർത്തനവും ചാനലുകളിലൂടെ ആയി. ചാനലുകളിൽ തിളങ്ങുന്നവർ നേതാക്കന്മാരായി. രാഹുൽ മാങ്കൂട്ടത്തിലും ആ ഗണത്തിൽപ്പെട്ട നേതാവ് . 

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...