Wednesday, June 24, 2026

മദ്രസ്സ പഠനം പരിശോധിക്കണം

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആണെന്നും മതപഠനം അവരെ സ്വാധീനിക്കുന്നില്ല എന്നുള്ളതുമായ മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയോട് ചേർത്ത് വായിക്കാവുന്നതാണ് കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് വന്നിട്ടുള്ള നിത്യലഹരിക്കാർക്ക് മഹല്ല് വിലക്ക് വാർത്ത.

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആണെന്നും മതപഠനം അവരെ സ്വാധീനിക്കുന്നില്ല എന്നുള്ളതുമായ മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവന പാടെ തള്ളിക്കളയാവുന്നതല്ല. ജലീലിന്റെ പ്രസ്താവനയോട് ചേർത്ത് വായിക്കാവുന്നതാണ് കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് വന്നിട്ടുള്ള മറ്റൊരു വാർത്ത.അതായത് നിത്യലഹരിക്കാർക്ക് മഹല്ല് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട്.
      ഒരു മതവും അതിൻറെ അനുയായികളെ വഴിതെറ്റാൻ അല്ല പറയുന്നത്. ഉദാത്തമായ കാര്യങ്ങൾ തന്നെയാണ് മതഗ്രന്ഥങ്ങൾ പകരുന്നത്.എന്നാൽ അവ പകർന്ന് കുട്ടികളിലേക്ക് കൊടുക്കുന്നതിലും അതിൻറെ പ്രയോഗതലം ബോധ്യപ്പെടുത്തുന്നതിലും മതപാഠശാലകൾ പരാജയപ്പെടുന്നതിന്റെ പ്രത്യക്ഷ ലക്ഷണം കൂടിയാണ് മുസ്ലിം സമുദായത്തിനിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം. ഇത് ഒരു വസ്തുതയാണ്.ഈ വസ്തുതയെ അംഗീകരിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു മതത്തിനുള്ളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. മദ്രസ അധ്യായനത്തിൽ കാതലായ പരിശോധന അനിവാര്യമായിരിക്കുന്നു എന്നു കൂടി പുതിയ സംഭവങ്ങൾ വിരൽചുണ്ടുന്നു.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...