Skip to main content

പ്രേമലു എന്തുകൊണ്ട് സൂപ്പർ ഹിറ്റായി

Korean Movies

പ്രേമലു എന്ന സിനിമ വൻ തിയേറ്റർ വിജയമായി. പ്രായഭേദമന്യേ  കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു .എന്നിട്ട് മിക്കവരും ചിരിച്ചുകൊണ്ടാണ് പറയുന്നത്, എന്താണ് ഈ സിനിമയിൽ.ഒന്നുമില്ല. എന്നാൽ ഓരോ ഫ്രെയിമും അത്യധികം ആസാദികരമായി രസത്തോടെ മുന്നോട്ടുപോകാൻ കഴിഞ്ഞു. ഒരു ഫ്രെയിം പോലും മുഷിപ്പിക്കുന്നതായി സിനിമയിൽ  ഇല്ല. എന്നൊക്കെയാണ് സിനിമ കണ്ടവർ  പറയുന്നത്.ശരിയാണ്, സിനിമയുടെ വിജയത്തിൻറെ രഹസ്യവും അത് തന്നെയാണ്.


         സൂപ്പർസ്റ്റാറുകൾ ഇല്ലാതെ എടുത്ത ഉഗ്രൻ വിജയമായ ഈ സിനിമയുടെ അന്തർധാരയായി പ്രവർത്തിച്ചിരിക്കുന്നത് കേരളത്തിൽ ഇപ്പോൾ വലിയ സ്വാധീനമായി കഴിഞ്ഞിരിക്കുന്ന കൊറിയൻ ഡ്രാമയാണ് എന്നുള്ളതാണ് രഹസ്യം. കൊറിയൻ ഡ്രാമയുടെ കഥ പറച്ചിൽ രീതിയാണ് ഈ സിനിമയിൽ ആദ്യവസാനം ഇതിൻറെ കഥാകൃത്തും സംവിധായകനും അവലംബിച്ചിരിക്കുന്നത് .ഒറ്റനോട്ടത്തിൽ മനസ്സിലാവില്ല എന്ന് മാത്രം. അതേസമയം കൊറിയൻ ഡ്രാമ കണ്ടുകൊണ്ടിരിക്കുന്ന അതേ രസം ഈ സിനിമയും പകരുന്നു.  മലയാളത്തിൽ, ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരു കൊറിയൻ ഡ്രാമ ഇഫക്ട് ഈ ചിത്രം കാണികളിലേക്ക് പകർന്നു .


    കൊറിയൻ ഡ്രാമയുടെ അടിസ്ഥാന സ്വഭാവം എന്ന് പറയുന്നത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല . അമിതമായ വയലൻസോ അല്ലെങ്കിൽ സംഘട്ടനങ്ങളോ ഭീകര ദൃശ്യങ്ങളോ ഒന്നും ഉണ്ടാവില്ല. അവസാനം കഥ രസകരമായി അവസാനിക്കുകയും ചെയ്യും.   ആ സ്വഭാവത്തെ വളരെ തന്ത്രപരമായി ഒരുപക്ഷേ ബുദ്ധിപരമായി പ്രേമലു അണിയറ പ്രവർത്തകർ പ്രയോഗിച്ചു.
 

Ad Image