Skip to main content

പാവം സെയിൽസ് പ്രൊഫഷണലുകൾ

Sales Person

ചാറ്റ് ജിപിടി വന്നതിനുശേഷം ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വിഭാഗമായി സെയിൽസ് പ്രൊഫഷനുകൾ. കാരണം ഓരോ പ്രൊഫഷണലും ചാറ്റ് ജിപിടി തയ്യാറാക്കുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ അവർ നിർബന്ധിതരാകുന്നു.


       വിറ്റഴിക്കേണ്ട ഉത്പന്നം,  എവിടെയാണ് വിറ്റഴിക്കേണ്ടത്,എത്രയാണ് ടാർഗറ്റ്, തുടങ്ങി കൃത്യമായി പ്രോംപ്റ്റ് കൊടുത്തു കഴിഞ്ഞാൽ ഹാർവാഡിലെയും ഐഐഎമ്മിലെയും ഒക്കെ  അലുമിനികളെക്കാൾ ഗംഭീരമായ ഒരു വർക്ക് ചാർട്ട് നൽകുന്നു. ഇപ്പോൾ ടീം മാനേജർമാർ തങ്ങളുടെ സംഘാംഗങ്ങൾക്ക് ഇതനുസരിച്ചിട്ടുള്ള നിർദ്ദേശമാണ് നൽകുന്നത് .തീർന്നില്ല അവരെ ഏൽപ്പിച്ച ജോലിക്കുള്ള സമയം കഴിയുമ്പോൾ  അവർ ചാറ്റ് ജി പി ടി നിർദ്ദേശിക്കുന്നതനുസരിച്ച്   ഇവർ എന്തൊക്കെ ചെയ്തു?  അതും ചാറ്റ് ജി പി ടി നിർദ്ദേശിക്കുന്നതനുസരിച്ച് ടീം മാനേജർ വിലയിരുത്തും.എവിടെയൊക്കെയാണ് പാളിച്ചകൾ പറ്റിയത് എന്നുള്ളതെല്ലാം കൃത്യമായി കണ്ടെത്താനും സാധിക്കുന്നു.

അതുകൊണ്ട് അത്യാവശ്യം ഒന്നുഴപ്പാമെന്ന് വിചാരിച്ചാൽ പോലും അത് സാധ്യമല്ല .ചില സന്ദർഭങ്ങളിൽ പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കാതെയും വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സെയിൽസ് പ്രൊഫഷണലുകൾ വലിയ സമ്മർദ്ദമാണ് കമ്പനിയുടെ മേൽ അധികാരികളിൽ നിന്ന് അനുഭവിക്കേണ്ടിവരുന്നത് .കാരണം ചാറ്റ് ജി പി ടി പറഞ്ഞതുപോലെ പോലെ അവർ പ്രവർത്തിച്ചില്ല എന്നുള്ളതിൻ്റെ പേരിൽ.
 

Ad Image