Skip to main content
Ad Image

കുട്ടികളുടെ എഐ കഥകൾ ആശങ്കകൾ ഉയർത്തുന്നു

AI Stories

ആമസോണിന്റെ കിൻ്റിൽ പ്ലാറ്റ്ഫോമിൽ നിർമ്മിത ബുദ്ധി സൃഷ്ടിച്ച കഥാപുസ്തകങ്ങൾ വന്നുനിറഞ്ഞത് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയായിരിക്കുന്നു. ഇത് ഒട്ടേറെ നൈതിക പ്രശ്നങ്ങൾ ഉയർത്തുമെന്ന് ചൂണ്ടിക്കാണിച്ചതിന് തൊട്ടു പിന്നാലെ ആമസോൺ ഈ കഥാപുസ്തകങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. തങ്ങളുടെ നൈതിക മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് നിർമിത ബുദ്ധി കഥകൾ സൃഷ്ടിച്ചിട്ടുള്ളത് എന്ന് ആമസോൺ അറിയിക്കുകയും ചെയ്തു.


       കുട്ടികളുടെ കഥാപുസ്തകങ്ങൾ ആകുമ്പോൾ അത് ബാലമനസ്സുകളെ എങ്ങനെ  സ്വാധീനിക്കും എന്നുള്ളത് തിരിച്ചറിയണമെങ്കിൽ മറ്റൊരു മനുഷ്യ മനസ്സിനാണ് സാധിക്കുക .കാരണം നിർമിത ബുദ്ധി  അടയാളങ്ങളെ അടിസ്ഥാനപ്പെടുത്തി കണ്ടെത്തുന്ന വസ്തുതകളും അതിനെ അടിസ്ഥാനമാക്കി മെനയുന്ന ഉള്ളടക്കങ്ങളുമാണ്. അതിനെല്ലാം അപ്പുറം ആണ് മനുഷ്യൻ്റെ ഭാവുകത്വം കുടികൊള്ളുന്നത്.

 ഭാവുകത്വത്തിന്റെ ഘടകങ്ങൾ നിർമിത ബുദ്ധി കണ്ടെത്തിയെന്നിരിക്കും. എന്നാൽ ആ ഘടകങ്ങൾ ഒന്നിച്ചു ചേരുന്നത് ആവില്ല യഥാർത്ഥ ഭാവുകത്വം എന്നുള്ളതാണ് യാഥാർത്ഥ്യം.ഇതിൻറെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ കഥാപ്രമേയങ്ങളും അതിൽ ഉപയോഗിക്കുന്ന സന്ദർഭങ്ങളുമൊക്കെ എത്രമാത്രം ബാലമനസ്സുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പു പറയാൻ പറ്റാത്തത്

Ad Image