Thursday, June 25, 2026

അമേരിക്കൻ സർക്കാർ പൂട്ടി

സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. 
       ആരോഗ്യ സംരക്ഷണവും ആരോഗ്യ ഇൻഷുറൻസും  ബജറ്റിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിലാണ് ബില്ല് പാസാക്കുന്നതിന് ഡെമോക്രാറ്റുകൾ എതിരു നിൽക്കുന്നത്. എന്നാൽ അത് ഉൾപ്പെടുത്തില്ല എന്ന നിലപാടിൽ കൺസർവേറ്റീവ് പാർട്ടിയും ഉറച്ചുനിൽക്കുന്നു.
       ഗവൺമെൻറ് അടച്ചിടലിനെ തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനം, , ടൂറിസ്റ്റ് കേന്ദ്രങ്ങൾ ദേശീയ സ്മാരകങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും  മുടങ്ങും എന്നാണ് അറിയുന്നത്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ അടച്ചിടിലിന്റെ ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞതിനു ശേഷം വേണം യാത്ര തുടരേണ്ടത്. ഒന്നാം ട്രംപ് ഭരണത്തിന്റെ കാലത്ത് ഏഴു കൊല്ലത്തിനു മുമ്പ് സർക്കാർ സംവിധാനം ഇതുപോലെ അടച്ചടിക്കുകയുണ്ടായി. അതിനുശേഷം ഇത് ആദ്യമായാണ് ഇപ്പോൾ സർക്കാർ സംവിധാനം അടച്ചിടുന്നത്.
    സർക്കാർ സംവിധാനം അടച്ചിടലിനെ തുടർന്ന് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് അമേരിക്ക കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...