Saturday, June 13, 2026

അമേരിക്കയിൽ 50501 പ്രക്ഷോഭം ആളിപ്പടരുന്നു

ലോസ് ഏഞ്ചലിസിൽ നിന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ച പ്രക്ഷോഭം അമേരിക്ക മുഴുവൻ ആളിക്കത്തുന്നു. 50 സ്റ്റേറ്റ് 50 പ്രക്ഷോഭം ഒരു വിഷയം എന്നത് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്ഷോഭത്തിന് 50501 എന്ന് പേരിട്ടിട്ടുള്ളത്.

ലോസ് ഏഞ്ചലിസിൽ നിന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ച പ്രക്ഷോഭം അമേരിക്ക മുഴുവൻ ആളിക്കത്തുന്നു. 50 സ്റ്റേറ്റ് 50 പ്രക്ഷോഭം ഒരു വിഷയം എന്നത് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്ഷോഭത്തിന് 50501 എന്ന് പേരിട്ടിട്ടുള്ളത്. തങ്ങളുടെ സഹജീവികളായ കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനായി അമേരിക്കക്കാരു തന്നെയാണ് ഇപ്പോൾ പ്രക്ഷോഭത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
       പട്ടാളത്തിനെ ഉപയോഗിച്ച് പ്രക്ഷോഭകരെ ട്രംപ് നേരിടുന്നതെങ്കിലും പ്രക്ഷോഭത്തിന്റെ ശക്തി ദിനംപ്രതി വർധിക്കുകയാണ്. വ്യാപകമായ തോതിൽ അറസ്റ്റുകളും നടക്കുന്നുണ്ട്. പ്രക്ഷോഭം അമേരിക്കയിൽ ആഭ്യന്തര കലാപത്തിന്റെ രൂപത്തിലേക്ക് പരിണമിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. 
         പ്രക്ഷോഭകരെ നേരിടുന്ന ട്രംപിന്റെ നടപടിയിലും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള സമീപനത്തിലും റിപ്പബ്ലിക്കൻ പാർട്ടി അണികൾക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. അമേരിക്കയിലെ ട്രംപിന്റെ ജനസ്വീകാര്യത മണിക്കൂറുകൾ വെച്ച് താഴുകയും ചെയ്യുന്നുണ്ട്.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...