Saturday, March 14, 2026

അജിത് കുമാർ കൈമാറിയ സന്ദേശം എന്ത്

മുഖ്യമന്ത്രി മൗനം പാലിച്ച് , എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത് വളരെ ഗൗരവമുള്ള സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടു എന്നുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തനും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എം ആർ അജിത്കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിന്റെ പേരിൽ സിപിഎം നേതാക്കളും ഇടതുപക്ഷ മുന്നണിയിലെ മറ്റ് നേതാക്കളും രംഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രിക്ക് അറിവുള്ളതാണ് അജിത് കുമാർ നടത്തിയ സന്ദർശനം. കാരണം വ്യക്തമായ ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് ലഭിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രിയുടെ  താല്പര്യപ്രകാരമാണോ അജിത് കുമാർ ആർഎസ്എസ് നേതാവിനെ സ്വകാര്യമായി കണ്ടതെന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അവിടെയാണ് കാതലായ ചോദ്യം ഉയർന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം തന്നെയാകണം അജിത് കുമാർ ഈ കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. കാരണം മുഖ്യമന്ത്രി, അജിത് കുമാറിനെ ആവിധമാണ് സംരക്ഷിക്കുന്നത്.പി വി അൻവർ എംഎൽഎയും മുഖ്യമന്ത്രിയുടെ വിശ്വസ്തൻ തന്നെയായിരുന്നു.എന്നാൽ അൻവറിനെയും കൈവിട്ടാണ് അജിത് കുമാറിനെ മുഖ്യമന്ത്രി ഇപ്പോൾ പോലും സംരക്ഷിച്ചു നിർത്തുന്നത്. ഇനി അറിയാനുള്ളത് മുഖ്യമന്ത്രിയുടെ എന്ത് സന്ദേശവുമായി ആണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ സന്ദർശിച്ചത് എന്നുള്ളതാണ്

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...