വോഡഫോണും ഐഡിയയും ലയന നടപടികള്‍ തുടങ്ങി
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയന നടപടികള്‍ ആരംഭിച്ചു. ലയനം പൂര്‍ത്തിയായാല്‍ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവാകും പുതിയ കമ്പനി.
വോഡഫോണും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിക്കുന്നു
ലണ്ടന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി വോഡഫോണ്‍ പി.എല്‍.സിയാണ് ഇന്ത്യയിലെ തങ്ങളുടെ വിഭാഗം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐഡിയ സെല്ലുലാറില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചത്.
ജിയോ കാളുകള്‍ തടയല്‍: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ട്രായ്
റിലയന്‍സ് ജിയോയുമായുള്ള അന്തര്‍ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ജിയോയുടെ സാങ്കേതിക അപര്യാപ്തതയാണ് കാളുകള്‍ മുറിയുന്നതിനു പിന്നിലെന്ന കമ്പനികളുടെ ആരോപണം ട്രായ് തള്ളി.
ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞു. മത്സരം തടയാനുള്ള ദുരുദ്ദേശത്തോടെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നതെന്ന് സംശയിക്കണമെന്നും ഇത് ഉപഭോക്തൃ വിരുദ്ധമാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യ സമീപിച്ചു: വോഡഫോണ്‍
ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
ടെലികോം കമ്പനികളുടെ റോമിംഗ് കരാര്‍ ട്രൈബ്യൂണല്‍ ശരിവെച്ചു
ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.
