ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ തങ്ങളെ സമീപിച്ചതായി വോഡഫോണ്‍. ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍റെ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എത്ര ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് കമ്പനി വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഖത്തര്‍, റൊമാനിയ, ഈജിപ്ത്, ഹംഗറി, മാല്‍ട്ട, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളും ഫോണ്‍ ചോര്‍ത്താന്‍ അപേക്ഷ നല്‍കിയ രാജ്യങ്ങളാണ്. വോഡഫോണ്‍ പുറത്തു വിട്ട ലോ എന്‍ഫോഴ്സമെന്‍റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫോണ്‍രേഖകള്‍ ചോര്‍ത്തുന്നത് ഇന്ത്യയടക്കമുള്ള ഈ രാഷ്ട്രങ്ങളില്‍ നിയമവിരുദ്ധമാണ്.

