ജേക്കബ് തോമസിന്റെയും സര്‍ക്കാരിന്റെയും നടപടി അഴിമതിയെ വളര്‍ത്തുന്നു
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.ജി.പി പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു എന്നതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറയുന്നത്.
