ടുജി അഴിമതി: രാജയ്ക്കും കനിമൊഴിയ്ക്കും എതിരെ പണം വെട്ടിപ്പ് കുറ്റം ചുമത്തി
2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണം വെട്ടിപ്പ് കേസില്‍ മുൻ ടെലികോം മന്ത്രി എ.രാജ, കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, തുടങ്ങി 16 പേർക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.
ടു ജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളതെന്നു ടെലികോം വകുപ്പ് മുന്‍ മന്ത്രി എ. രാജ.