കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി
ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ ജയിലിലെത്തി കാണാന്‍ ഭാര്യക്ക് അനുമതി ലഭിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് അനുമതിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷനെ പ്രസ്താവനയിലൂടെ അറിയിച്ചു.
