Delhi
ഇന്ത്യയിലെ 74 ശതമാനം ആളുകളും സര്‍ക്കാര്‍ ആശുപത്രി മോശമാണെന്ന് കരുതുന്നവരെന്ന് ഓണ്‍ലൈന്‍ സര്‍വേ ഫലം. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ മാധ്യമം 32000 പേര്ക്കിടയില് നടത്തിയ സര്‍വേയിലാണ് മുക്കാല്‍ ശതമാനം പേരും സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിന് കാരണമായി അവര്‍ പറഞ്ഞത് സര്‍ക്കാര്‍ ആശുപത്രികളിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. തങ്ങള്‍ക്ക് സ്വകാര്യ ആശുപത്രകളിലാണ് വിശ്വാസമെന്നും അവര്‍ വെളിപ്പെടുത്തി.
സര്‍വേയില്‍ പങ്കെടുത്ത പകുതിപേരും തങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാറില്ലെന്നും വ്യക്തമാക്കി. എന്നാല്‍ വെറും 15 ശതമാനം പേര്‍മാത്രമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ വിശ്വാസം രേഖപ്പെടുത്തിയത്.

