Skip to main content
കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് കാനം രാജേന്ദ്രന്‍

അഴിമതിക്കാരെയും അവസരവാദികളെയും ഒപ്പം ചേര്‍ത്തല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍.എസ്.പിക്കും തിരികെ വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മൂന്നാര്‍: സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐയുടെ ഹര്‍ജി

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മൂന്നാറിലെ  അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണം, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക മാറ്റിയെങ്കിലും  ഉച്ചയോടെ മരണം സംഭവിച്ചു.

എം.എം മണി കൈയേറ്റക്കാരുടെ മിശിഹ: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

മന്ത്രി എം.എം മണിക്കെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും ശിവരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം: വാര്‍ത്ത തള്ളി കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാര്‍ത്ത തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തലയ്ക്കു സ്ഥിരതയുള്ള ആരും കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി ഇല്ല

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്ഥ പരാമര്‍ശം നടത്തിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ  ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്.

Subscribe to Europian Union