Skip to main content

ശിവസേന എം.പിയുടെ യാത്രാവിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെതിരെ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കാന്‍ എയര്‍ ഇന്ത്യയോട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. തുടര്‍ന്ന്‍, എം.പിയ്ക്കുള്ള വിലക്ക് എയര്‍ ഇന്ത്യ നീക്കി. മറ്റ് വിമാനക്കമ്പനികളും വിലക്ക് പിന്‍വലിക്കും.

 

രണ്ടാഴ്ച മുന്‍പ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ്‌ ആദ്യം എയര്‍ ഇന്ത്യയും പിന്നാലെ സ്വകാര്യ വിമാനക്കമ്പനികളും എം.പിയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എം.പി മാപ്പ് പറയാതെ യാത്രാവിലക്ക് പിന്‍വലിക്കില്ലെന്നായിരുന്നു വിമാനക്കമ്പനികളുടെ നിലപാട്.  

 

വിമാനജീവനക്കാരന് മര്‍ദ്ദനം: എം.പിയെ വിമാനക്കമ്പനികള്‍ കരിമ്പട്ടികയില്‍ പെടുത്തി

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നാല് സ്വകാര്യ വിമാനക്കമ്പനികള്‍ കൂടി തീരുമാനിച്ചു. ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ഗോഎയര്‍ എന്നിവയടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആണ് തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന്‍ എം.പിയെ വിലക്കാന്‍ തീരുമാനിച്ചത്.

 

എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍വേസിനും യൂറോപ്യന്‍ കമ്മീഷന്‍ പിഴയിട്ടേക്കും

എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും അടക്കം പത്ത് വിമാനക്കമ്പനികള്‍ക്ക് പിഴയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബഹിഷ്കരണവും കൊണ്ടുവരാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആലോചിക്കുന്നു.

Subscribe to Islamophobia