സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു
സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല് ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്.

