Skip to main content
Thiruvananthapuram

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിനെ അറിയിച്ചതായും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ച.
കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. 12 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നു. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിന് അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കാനാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വിളിച്ചുവരുത്തിയത്. വീഴ്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് മന്ത്രി എന്ന നിലയില്‍ അറിവുണ്ടായിരുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരെയും നിര്‍മാണ കമ്പനി അധികൃതരെയും വിജിലന്‍സ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.