കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.
അമൃതും അധികമായാൽ പറയേണ്ടതില്ലല്ലോ .ഉഗ്രവിഷം തന്നെ. അതുപോലെതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും. അത്യധികം ജുഗുപ്സാവഹമായ രാജ്യസ്നേഹം കുഴച്ച് പെരട്ടി ഉരുട്ടി കാണികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന രീതിയിലുള്ള ഹിന്ദി സിനിമയാണ് യോദ്ധ.
നമ്മൾ ജീവിക്കുന്ന കാലത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം .കാരണം രാഷ്ട്രീയം മനുഷ്യൻറെ നിലവിലുള്ള അവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തി മാനുഷികമായ അവസ്ഥയിലേക്ക് പുരോഗമിപ്പിക്കുക എന്നത് തന്നെയാണ് .
ടെസ്‌ല കാറിന്റെയും സാമൂഹ്യ മാധ്യമമായ എക്സിന്റെയും ഉടമയായ ഇലോൺ മാസ്ക് ഇപ്പോൾ ലോകത്തുള്ള രക്ഷകർത്താക്കളെ ഓർമിപ്പിക്കുന്നു ,തങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമഉപയോഗം നിയന്ത്രിക്കണമെന്ന്
നേതൃത്വത്തിന്റെ പ്രാഥമിക ലക്ഷണമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് .ഒരു വകുപ്പ് മന്ത്രി തൻറെ വകുപ്പിന്റെ കീഴിൽ നടക്കുന്ന എല്ലാ സംഗതികളുടെയും നിയന്ത്രണം ഉള്ള വ്യക്തിയാണ് .