മസ്കിൻ്റെ മുന്നറിയിപ്പിനെ നേരിടുന്നതിനും നിർഡിത ബുദ്ധിയെ ഉപയോഗിക്കണം
ടെസ്‌ല കാറിന്റെയും സാമൂഹ്യ മാധ്യമമായ എക്സിന്റെയും ഉടമയായ ഇലോൺ മാസ്ക് ഇപ്പോൾ ലോകത്തുള്ള രക്ഷകർത്താക്കളെ ഓർമിപ്പിക്കുന്നു ,തങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമഉപയോഗം നിയന്ത്രിക്കണമെന്ന് .കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കുട്ടികളിലെ ആസ്വാദനത്തെ സഹായിക്കുന്ന ഡോപ് മൈൻ ഹോർമോൺ വർധിപ്പിച്ച് നിലനിർത്തി രീതിയിലുള്ള അവരെ ഉന്മാദത്തിന് തുല്യമായ ഒരു അവസ്ഥയിലൂടെ കടത്തിവിടാൻ ഇടയുണ്ട് എന്നതിനാലാണ് .
അദ്ദേഹം പറഞ്ഞതിൽ യാഥാർത്ഥ്യമല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ രക്ഷിതാക്കൾ എങ്ങനെ തങ്ങളുടെ കുട്ടികളെ ഈ അവസ്ഥയിൽ നിയന്ത്രിക്കും എന്നുള്ളത് ഒരു വലിയ വിഷയമാണ് .ഇന്നത്തെ ലോകത്തിൽ പ്രയോഗിച്ച രക്ഷിതാവെന്ന് അധികാരം പ്രയോഗിച്ചു കുട്ടികളെ ഇതിൽനിന്ന് പ പിന്മാറ്റാൻ പ്രയാസമാണ് . അത് ശരിയുമല്ല.അതിനേക്കാൾ മുഖ്യവിഷയം എന്നു പറയുന്നത് രക്ഷിതാക്കൾ എങ്ങനെ ഇതിന്റെ പിടിയിൽനിന്ന് സ്വയം രക്ഷിക്കാൻ കഴിയും എന്നുള്ളതാണ് .
രക്ഷിതാക്കൾക്കും മുതിർന്നവർക്കും സ്വയം നിയന്ത്രണം കൊണ്ടുവരാൻ കഴിയാത്തിടത്തോളം കാലം എങ്ങനെ തങ്ങൾ കുട്ടികളെ ഇതിൽ നിന്നും അകറ്റി നിർത്തും .മാത്രവുമല്ല കുട്ടികളെ പൂർണമായി ഓൺലൈൻ രംഗത്തു നിന്നും അകറ്റിനിർത്തുക പ്രായോഗികവുമല്ല. വർത്തമാന കാലഘട്ടത്തിൻറെ ഗതിയോടൊപ്പം അവരെ നീങ്ങുന്നതിന് ഒരു പരിധിവരെ അതാവശ്യവുമാണ്.
ഈ സാഹചര്യത്തിൽ എങ്ങനെ ഈ വിഷയത്തെ അഭിസംബോധന ചെയ്യാം എന്നുള്ളതിനും മസ്കിനെ പോലെയുള്ളവർ നിർമ്മിത ബുദ്ധി സങ്കേതം തന്നെ ഉപയോഗിച്ച് സംവിധാനം കൊണ്ട് വരികയാണ് വേണ്ടത്. നിയന്ത്രിതവും സർഗാത്മകവുമായ സാമൂഹിക മാധ്യമ ഇടപെടൽ സാധ്യമാക്കുന്ന ബൗദ്ധിക ശേഷിയുള്ള സംവിധാനങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ച് പ്രാദേശികമായി സർക്കാരുകൾക്കോ സന്നദ്ധ സംഘടനകൾക്കോ എന്തിന് വ്യക്തികൾക്ക് പോലും ചിന്തിക്കാവുന്നതും ആദിശയിലേക്ക് പ്രവർത്തിക്കാവുന്നതുമാണ്.