ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് .ചത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവമുണ്ടായത്. ഐ.ടി.ബി.പി സൈനികന് അഞ്ച് സഹ സൈനികരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരിലല് തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസ് എന്ന സൈനികനും ഉല്‍പ്പെട്ടിട്ടുണ്ട്.
കോണ്‍സ്റ്റബിള്‍റാങ്കിലൂള്ള സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. നാരായണ്‍പൂരില്‍ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭംവം. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.
