Skip to main content
Kochi

Drone

നിരീക്ഷണ പറക്കലിനിടെ നേവികസേനയുടെ പൈലറ്റില്ലാ ഡ്രോണ്‍ വിമാനം കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ തകര്‍ന്ന് വീണു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് നാവികസേനയുടെ പ്രാഥമിക നിഗമനം.

 

വെല്ലിങ്ടണ്‍ ഐലന്‍ഡിന് സമീപമുള്ള ഇന്ധന ടാങ്കിനടുത്താണ് ഡ്രോണ്‍ തകര്‍ന്നു വീണത്. ടാങ്കില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതിന് അടുത്തുള്ള കൊച്ചി നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്. അതിനാല്‍  അപകടത്തെ ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്.

 

സംഭവത്തെ തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.