Skip to main content

jagmohan dalmiaചെന്നൈ: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുന്നതുവരെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍. ശ്രീനിവാസന്‍ മാറിനില്‍ക്കും. മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ ബോര്‍ഡിന്റെ ഇടക്കാല മേധാവിയാകും. ചെന്നൈയില്‍ ഞായറാഴ്ച ചേര്‍ന്ന അടിയന്തര പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.

 

തീരുമാനം ബി.സി.സി.ഐ ബോര്‍ഡ് അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ച സെക്രട്ടറി സഞ്ജയ്‌ ജഗ്ദാലെ, ട്രെഷറര്‍ അജയ് ഷിര്‍കെ എന്നിവരോട് രാജി പിന്‍വലിക്കാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

 

യോഗത്തില്‍ ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പ് അനുസരിച്ച് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തും.