ഹൈദ്രാബാദ്
ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പുതിയ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ ആന്ധ്രാപ്രദേശ് നിയമസഭ തള്ളി. സംസ്ഥാനത്തിന്റെ വിഭജനം ലക്ഷ്യമിടുന്ന ആന്ധ്രാപ്രദേശ് പുന:ക്രമീകരണ ബില്ലിനെ സഭയിലെ ഭൂരിഭാഗം എം.എല്‍.എമാരും എതിര്‍ത്തതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്.
ജനുവരി 30-ന് മുന്‍പ് ബില്ലില്‍ സഭയുടെ അഭിപ്രായം അറിയിക്കാനുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിട്ടുള്ളത്. തെലുങ്കാന ബില്‍ ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നാണ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി അറിയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ് നിയമസഭയുടെ പുതിയ തീരുമാനം കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാകും.
