Skip to main content
പാട്ന

നരേന്ദ്ര മോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ പാറ്റ്നയില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌. അതേസമയം, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 90-ലധികം പേര്‍ക്ക് പരിക്കേറ്റു എട്ട്‌ സ്ഫോടനങ്ങളാണ്‌ നടന്നത്‌. പ്രതികള്‍ എന്ന് സംശയിക്കുന്ന ഇംതിയാസ്‌ അന്‍സാരി, ഐനുള്‍, അക്‌തര്‍, കലാം എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു. രണ്ട്‌ ബോംബുകള്‍ പൊട്ടിയ ശേഷം രക്ഷപെടാനായി റയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു റാഞ്ചി സ്വദേശിയായ അന്‍സാരി.

 

ആദ്യം പാറ്റ്ന റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്‌. പിന്നീടാണ് മോഡിയുടെ റാലി നടക്കുന്ന വേദിക്ക് സമീപം സ്ഫോടനമുണ്ടായത്‌. അന്‍സാരിയില്‍ നിന്ന്‌ ഗൂഢാലോചനയില്‍ പങ്കെടുത്തവരെന്നു സംശയിക്കുന്നവരുടെ ഫോണ്‍ നമ്പരുകള്‍ എഴുതിയ പേപ്പര്‍ കണ്ടെടുത്തു. മാത്രമല്ല ഇയാളുടെ മുറിയില്‍ നിന്ന്‌ സ്ഫോടകവസ്‌തുക്കളും തീവ്രവാദ ലേഖനങ്ങളും പെന്‍ഡ്രൈവുകളും പണവും കണ്ടെത്തി.

 

ബീഹാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി തഹ്സീന്‍ അക്തറാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മുസാഫര്‍ നഗര്‍ കലാപത്തിനു പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികളിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.