Skip to main content

പാകിസ്താന് മുന്നറിയിപ്പ് ഓപ്പറേഷൻ 2.0

പഹൽഗാം മോഡൽ ആക്രമണം വീണ്ടും നടത്താൻ പാകിസ്താൻ പദ്ധതി ഇട്ടതായും അത് തകർത്തുവന്നും കരസേന വെസ്റ്റേൺ കമാൻഡർ ലഫ്റ്റ്. ജനറൽ മനോജ് കുമാർ കത്യാൾ വെളിപ്പെടുത്തി. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ 2.0 ആവർത്തിക്കുമെന്നും കത്യാൾ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരന്‍; ശിക്ഷാവിധി ജനുവരി മൂന്നിന്

കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി. ജനുവരി മൂന്നിനാണ് ശിക്ഷ വിധിക്കുക. ലാലു അടക്കം 15 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഗംഗാ സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്നു മരണം

കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്ന് പേര്‍ മരിച്ചു. ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം

ബീഹാറില്‍ 389 കോടി മുടക്കി നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തലേന്ന് തകര്‍ന്നു

ബീഹാറിലെ ഭഗല്‍പൂരില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ഒരുഭാഗം ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് തകര്‍ന്നു. ബുധനാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന അണക്കെട്ടാണ് തകര്‍ന്നത്

കാലിത്തീറ്റ കേസില്‍ ലാലു ഇനിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.

സി.ഐ.എസ്.എഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; നാലു പേര്‍ മരിച്ചു

സഹപ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.എസ്.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ഒരു താപവൈദ്യുത നിലയത്തിലാണ് സംഭവം നടന്നത്.

Subscribe to Pahalgam model second attack