Skip to main content
ബീഹാറിലെ മദ്യനിരോധനം കോടതി റദ്ദാക്കി
ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധനം പാറ്റ്ന ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വ്വ സൈനികൻ നൽകിയ ഹര്‍ജിയിലാണ് വിധി. ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഹര്‍ജിയിലെ വാദം. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്‌. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം.
ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെച്ചു

നിയമസഭയില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പായി ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ജിതന്‍ റാം മഞ്ജി രാജിവെച്ചു.

ബീഹാര്‍: ജെ.ഡി.(യു)വിനെ പ്രതിപക്ഷമായി സ്പീക്കര്‍ അംഗീകരിച്ചു

ബീഹാറില്‍ ഐക്യജനതാദളിനെ സ്പീക്കര്‍ ഉദയ് നാരായന്‍ ചൗധരി മുഖ്യപ്രതിപക്ഷ കക്ഷിയായി അംഗീകരിച്ചു.

ബീഹാര്‍: ഫെബ്രുവരി 20-ന് ഭൂരിപക്ഷം തെളിയിക്കാന്‍ മഞ്ജിയോട് ഗവര്‍ണര്‍

ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയോട് ഫെബ്രുവരി 20-ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ആവശ്യപ്പെട്ടു.

ബീഹാര്‍: 48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ജെ.ഡി.യു

നിതീഷ് കുമാറിനെ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസവോട്ട് തേടാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുമായി ഡല്‍ഹിയില്‍ പ്രകടനം നടത്തുമെന്ന് ജെ.ഡി.യു മുന്നറിയിപ്പ് നല്‍കി.

ബീഹാറില്‍ കോടതി വളപ്പില്‍ ബോംബ്‌ സ്ഫോടനം; രണ്ട് പേര്‍ മരിച്ചു

ബോംബ്‌ കൊണ്ടുവന്ന സ്ത്രീയും ഒരു പോലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Subscribe to Pahalgam model second attack