Skip to main content

സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പി ഒ കെ പ്രക്ഷോഭകർ

Glint Staff
PoK protest
Glint Staff

പാക് അധീന കാശ്മീരിലെ ജനകീയ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു.ഇതിനകം 12ലേറെ പേർ പോലീസ് വെടിവെപ്പിൽ മരിച്ചു. മുന്നൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രക്ഷകരുടെ 25 നിർദ്ദേശങ്ങൾ പാകിസ്ഥാൻ ഗവൺമെൻറ് അംഗീകരിച്ചുവെങ്കിലും ഗവൺമെന്റിലെ ഉറപ്പിൽ ജനങ്ങൾക്ക് വിശ്വാസമില്ല.അതിനാൽ പ്രക്ഷോഭം സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ളതായി മാറിക്കഴിഞ്ഞു.

     വൻതോതിൽ സേനയെ ഇറക്കികൊണ്ടാണ് പാകിസ്ഥാൻ സർക്കാർ പ്രക്ഷോഭകരെ നേരിടുന്നത്. പ്രവാസി പാക് അധീന കാശ്മീർകാരും സമരത്തിൻറെ ഗതിയെ നിർണയിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അടിച്ചമർത്തലിലും പ്രക്ഷോഭകർ മുന്നേറുന്നത് കണ്ട് ഇപ്പോൾ പാകിസ്ഥാൻ സർക്കാർ ഇന്ത്യയെ പഴിക്കുകയാണ്. ഇന്ത്യയെ തകർത്ത് കുഴിച്ചുമൂടും എന്നാണ് പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരിക്കുകയായിരുന്നു ഖാജാ ആസിഫ്. പ്രകോപനം തുടർന്നാൽ പാകിസ്ഥാൻ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്നുള്ളതായിരുന്നു ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്.
        എന്തായാലും പാക് അധീന കാശ്മീർ പാകിസ്താനിൽ നിന്ന് അകലുകയാണ്. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് വിദേശകാര്യമന്ത്രി എസ് ശങ്കറുടെ വാക്കുകൾ. പി. ഒ . കെ നമ്മുടെ രാജ്യത്തിനൊപ്പം ചേർക്കുക തന്നെ ചെയ്യും എന്നാണദ്ദേഹം പറഞ്ഞത്