മന്ത്രി സജി ചെറിയാൻ അമ്മയെ ഉമ്മ വച്ചത് യാദൃശ്ചികമല്ല
മന്ത്രി സജി ചെറിയാൻ അമ്മയെ ഉമ്മ വച്ചത് ചെയ്തത് യാദൃശ്ചികമല്ല
മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ഉമ്മ വച്ചു. ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ അവിടെ എത്തിയപ്പോൾ കേരളത്തിന് നൽകിയ ഒരു സന്ദേശം ഉണ്ട്. അതിൻറെ മറ്റൊരു പതിപ്പാണ് സജി ചെറിയാൻ ഇപ്പോൾ അമൃതാനന്ദമയിയെ ആലിംഗനം ചെയ്തിരിക്കുന്നത്.
ഹിന്ദുക്കളുടെ ഭാഗത്തും ആചാരങ്ങളുടെ പക്ഷത്തുമാണ് തങ്ങൾ അന്ന് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മനസ്സിലേക്ക് ധാരണ കടത്തിവിടുക എന്ന ലക്ഷ്യമാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്.അല്പം കൂടി തെളിച്ചു പറഞ്ഞാൽ മുസ്ലീങ്ങളിൽ നിന്ന് രക്ഷ വേണമെങ്കിൽ തങ്ങളെ തിരഞ്ഞെടുക്കു എന്ന സന്ദേശമാണ് സിപിഎം തന്ത്രപരമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിൻറെ ഭാഗം തന്നെയാണ് യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആയിരിക്കും ഭരിക്കുക എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന
