Skip to main content

ആനക്കാംപൊയിൽ തുരങ്കപാത ഉദ്ഘാടനം ശക്തമായി ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നു

Glint Staff
Anakkampoyil twintube tunnel
Glint Staff

ആനക്കാംപൊയിൽ ഇരട്ട തണൽ പാതയുടെ നിർമ്മാണ ഉദ്ഘാടനം വളരെ വ്യക്തമായ ഒരു സന്ദേശം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നുവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങാണ് അത് സൂചിപ്പിക്കുന്നത്.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരേ ആവേശത്തോടുകൂടിയാണ് ആ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പങ്കെടുത്തത്. കോൺഗ്രസ് നേതാക്കൾ പോലും വളരെ ആവശ്യത്തോടെയാണ് ഉദ്ഘാടനത്തെ വാഴ്ത്തി പറഞ്ഞത്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് ഈ പദ്ധതിയുടെ ആശയം മുന്നോട്ട് വയ്ക്കുന്നത്.

      ഈ ഉദ്ഘാടന വേള എല്ലാ രാഷ്ട്രീയ പാർട്ടികളും ആവേശത്തോടെ ഒരേ മനസ്സോടെ പങ്കെടുക്കാൻ കാരണം അത് അവരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു പദ്ധതി ആയിട്ടാണ് . അതല്ലെങ്കിൽ ഒരു പദ്ധതി പോലും കേരളത്തിൽ മുറിമുറുപ്പ് പ്രതിഷേധമോ ഇല്ലാതെ തുടങ്ങാറുമില്ല ഉദ്ഘാടനം ചെയ്യാറുമില്ല. 
      ഇത് നൽകുന്ന സന്ദേശം വളരെ ലളിതമാണ്. ജനങ്ങളുടെ ആവശ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് അത് അവരെ ബോധ്യപ്പെടുത്തുകയാണെങ്കിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എന്ത് സംരംഭങ്ങളും കേരളത്തിൽ വിജയിപ്പിക്കാൻ ആകും. ഇത് ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങളാണ്. ജനങ്ങളുടെ ജീവിതവും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും മനസ്സിലാക്കുക എന്നുള്ളതാണ് ഈ തുരങ്ക പാതയുടെ ഉദ്ഘാടനത്തിൽ പ്രകടമായ ആവശ്യത്തിലൂടെ വയനാട്ടിലെ ജനങ്ങൾ പറയുന്നത്.