Skip to main content

ചൈനയിൽ ഷീ ജിൻ പിങ് പടിയിറങ്ങുന്നു

Glint Staff
HUJINTAO-XIJINPING
Glint Staff

ചൈന പ്രസിഡൻറ് ഷീ ജിങ് പിങ്ങിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാര സമിതി. ജൂൺ 30ന് ഷീ ജിൻ പിങ്ങു തന്നെ അധ്യക്ഷത വഹിച്ച ഉന്നത അധികാര സമിതിയിലാണ് പ്രസിഡന്റിന്റെ അധികാരം ഓരോന്നായി ഡെപ്യൂട്ടികൾക്ക് വിഭജിച്ച് നൽകിയത്.
       ചൈനയിലെ ഇപ്പോഴത്തെ അധികാര വടംവലിയുടെ പിന്നിൽ ചുക്കാൻ പിടിക്കുന്നത് ഷീ ജിൻ പിങ്ങിന്റെ മുൻഗാമി ഹു ജിൻ്റാവോയാണ്. ഇതിൻറെ ഭാഗമായാണ് രണ്ടാഴ്ചയായി അപ്രത്യക്ഷനായ ഷി കഴിഞ്ഞ ഞായറാഴ്ച ബ്രസീലിൽ ആരംഭിച്ച ബ്രിക്സ് മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നതും .  അഴിമതിക്കെതിരെയുള്ള പോരാട്ടം ഉയർത്തിക്കാട്ടി ഷി ഒട്ടേറെ ജനറൽ മാരെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തലപ്പത്ത് നിന്ന് മാറ്റിയിരുന്നു. 2023 ൽ മൂന്നാം വട്ടം അധികാരത്തുടർച്ച ഉറപ്പാക്കിയതോടെയാണ് ഷീ ജിൻ പിങ് സർവ്വാധികാരിയായി മാറിയത്.മാവോയ്ക്കുശേഷം ചോദ്യം ചെയ്യപ്പെടാത്ത 'കോർലീഡർ' എന്ന പദവിയിലേക്ക് ഷി മാറുകയായിരുന്നു.
   ഇതിനിടെ ചൈനീസ് സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധികളും കെട്ടിട നിർമ്മാണ മേഖല തകർന്നടിഞ്ഞതും ഒക്കെ ഷീക്ക് വിനയായി. ഏറ്റവും ഒടുവിൽ അമേരിക്കയുമായി വ്യാപാര കരാറിൽ ചൈന എടുത്ത നിലപാടും ഷീയുടെ നിലയെ പരിതാപാവസ്ഥയിൽ എത്തിച്ചു.
       ഷിജിൻ പിങ്ങിൻ്റെ പടിയിറക്കത്തിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ ചൈനയിൽ നടക്കുന്നതെന്നാണ് അറിയുന്നത്.