നെഹ്റുവിനെ തിരുത്താൻ ഇന്നത്തെ കോൺഗ്രസിന് കരുത്തുണ്ടാകണം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സംശയാലുവാ യിരുന്നു. എന്നുവെച്ചാൽ വ്യക്തതയുടെ അഭാവം. മതത്തിൻറെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രത്തിൻറെ പ്രഥമ പ്രധാനമന്ത്രിക്ക് ഏറ്റവും ആവശ്യം വേണ്ടിയിരുന്നതും ഇക്കാര്യത്തിലുള്ള വ്യക്തതയായിരുന്നു. എന്നാൽ പാശ്ചാത്യ വിദ്യാഭ്യാസത്തിൻറെ സാംസ്കാരിക സ്വാധീനത്താൽ ജവഹർലാൽ നെഹ്റു ആ കാഴ്ചപ്പാടിലൂടെയാണ് മതേതരത്വത്തെ കണ്ടത് .യൂറോപ്പിൽരാഷ്ട്രീയവും മതവും വേർപെടുത്തിയ അതേ നിലയിൽ ഇന്ത്യയിലെ മതേതരത്വത്തെ നടപ്പിലാക്കാൻ നെഹ്റു ശ്രമിക്കുകയായിരുന്നു. ഇന്ത്യൻ ദേശീയ സമരം മുന്നേറിയതും സ്വാധീനശക്തിയായതും രാജ്യത്തിന്റെ സാംസ്കാരിക മാധ്യമത്തിലൂടെ ഗാന്ധിജി രാഷ്ട്രീയത്തെ പ്രയോഗിച്ചത് വഴിയാണ്. ഇന്ത്യൻ സംസ്കൃതിയുടെ ജൈവസത്ത ഗാന്ധിജി എന്ന മാധ്യമത്തിലൂടെ തിളക്കമാർന്ന ഭാവത്തിൽ പ്രസരിക്കുകയായിരുന്നു. വ്യക്തതയോടെ സനാതനഹിന്ദുവായി. രാജ്യത്തുടനീളം വ്യക്തിയെയും സമൂഹത്തെയും ഒരേപോലെ ഉയർത്തെഴുന്നേൽപ്പിക്കാൻ പ്രേരകമായതും ആ രസതന്ത്രമാണ്. ഇന്ത്യയിലുള്ള മനുഷ്യനിൽ മാത്രമല്ല മറ്റു മൃഗങ്ങളിൽ പോലും അതിൻറെ സ്വാധീനത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ കാണാൻ കഴിയും. ഉദാഹരണത്തിന് മനുഷ്യനുമായി വളരെ അടുത്ത പെരുമാറുന്ന നായകളുടെ പെരുമാറ്റ വൈശിഷ്ട്യങ്ങളിലേക്ക് നോക്കിയാൽ മതി. ആ സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാനവും ഹിന്ദുമതത്തിന്റെയും അടിസ്ഥാന ഘടകവും ഒന്നുതന്നെയാണ്. അത് വ്യക്തിയെ മോക്ഷത്തിലേക്ക് നയിക്കാൻ വഴികാട്ടുന്ന വേദോപനിഷത്തുക്കൾ . ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ വിളക്കിചേർത്ത ആ പൊക്കിൾകൊടി ബന്ധമാണ് നെഹ്റു മുറിച്ചു കളഞ്ഞത് .അതിൻറെ പ്രതിഫലനമാണ് വർത്തമാനകാലത്ത് രാജ്യത്തും കോൺഗ്രസിലൂടെയും പ്രകടമാകുന്നത്. അതിനെ തിരുത്താനുള്ള സുവർണ്ണാവസരമാണ് കോൺഗ്രസിനിപ്പോൾ കൈവന്നിരിക്കുന്നത്.ജനുവരി 22 നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുക വഴി ..