ഭരണമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട പി വി അൻവർ എംഎൽഎക്ക് നിലമ്പൂർ ചന്തമുക്കിൽ നടന്ന വിശദീകരണ യോഗത്തിൽ കേരളത്തിൻറെ മനസാക്ഷി സ്വരം പോലെ മാറാൻ കഴിഞ്ഞു എന്നുള്ളത് വസ്തുതയാണ്
കൂത്തുപറമ്പ് വെടിവെപ്പിൽ മൂന്നു ദശാബ്ദത്തിലേറെയായി കിടക്കയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വിടവാങ്ങിയ പുഷ്പൻ കേരളത്തിന്റെ സാമാന്യബുദ്ധിക്ക് മുന്നിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു . വിശേഷിച്ചും സിപിഎം പ്രവർത്തകരുടെ മുന്നിൽ.
അൻവർ വിചാരിച്ചാൽ സിപിഎമ്മിനെ തകർക്കാൻ പറ്റില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ അഭിപ്രായം വളരെ വസ്തുതാപരമായ കാര്യം.കാരണം സിപിഎം നേതൃത്വം തന്നെയാണ് ആ പാർട്ടിയെ തകർത്തു കൊണ്ടിരിക്കുന്നത്.