അമ്മയും മകളും ഒരേ സമയം കുട്ടികള്‍ക്ക് ജന്മം നല്‍കി
സിറിയന്‍ സ്വദേശികളായ 42 വയസ്സുള്ള അമ്മയും 21 വയസ്സുള്ള മകളും ടര്‍ക്കിയില്‍ ഒരേ സമയം കുട്ടികള്‍ക്ക് ജന്മം നല്‍കി. അതും ഒരേ ആശുപത്രിയില്‍ വച്ച്. രണ്ടു പേരും ഗര്‍ഭം ധരിച്ചതും ഒരേ ആഴ്ചയില്‍ തന്നെയായിരുന്നു
മിസ്സ് ടര്‍ക്കിയായി തെരെഞ്ഞെടുക്കപ്പെട്ട സുന്ദരിക്ക് മണിക്കൂറുകള്‍ക്കകം കിരീടം തിരിച്ചേല്‍പ്പിക്കേണ്ടി വന്നു
ഈ വര്‍ഷത്തെ മിസ്സ് ടര്‍ക്കിയായിതെരെഞ്ഞെടുക്കപ്പെട്ടത് ഐതിര്‍ എയ്‌സണ്‍ എന്ന പതിനെട്ടുകാരിയായിരുന്നു, എന്നാല്‍ ആ കിരീട ധാരണത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നൊള്ളൂ.
ജിഹാദ് തുര്‍ക്കി സ്‌കൂള്‍ സിലബസ്സില്‍
തുര്‍ക്കി സര്‍ക്കാര്‍ ജിഹാദ് പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തി. ജിഹാദെന്നാല്‍ രാജ്യസ്‌നേഹമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ഇസ്‌മെറ്റ് യിസ്മാല്‍ പറഞ്ഞു.
സിറിയയിലെ അമേരിക്കന്‍ താവള രഹസ്യങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടു
സിറിയയിലെ അമേരിക്കന്‍ സേനയുടെ പത്തു രഹസ്യ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസുഖകരമായ ബന്ധം കൂടുതല്‍ വഷളായി.
തുര്‍ക്കി ഹിതപരിശോധന: ജയം പ്രഖ്യാപിച്ച് എര്‍ദോവന്‍; ക്രമക്കേടെന്ന് പ്രതിപക്ഷം
രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി ഞായറാഴ്ച നടത്തിയ ഹിതപരിശോധനയില്‍ ജയം പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് രജിപ് തയ്യിപ് എര്‍ദോവന്‍. എന്നലം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായും വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി പറഞ്ഞു.
