Skip to main content
Turkey


 miss turkey

ഈ വര്‍ഷത്തെ മിസ്സ് ടര്‍ക്കിയായിതെരെഞ്ഞെടുക്കപ്പെട്ടത് ഐതിര്‍ എയ്‌സണ്‍ എന്ന പതിനെട്ടുകാരിയായിരുന്നു, എന്നാല്‍ ആ കിരീട ധാരണത്തിന് മണിക്കൂറുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നൊള്ളൂ. എയ്‌സണിന്റെ ഒരു ട്വീറ്റാണ് പണി പറ്റിച്ചത്. കഴിഞ്ഞ വര്‍ഷം ടര്‍ക്കിയില്‍ നടന്ന ഭരണ അട്ടിമറി ശ്രമത്തിന്റെ വാര്‍ഷിക ദിനത്തിലെ ട്വീറ്റാണ് എയ്‌സണെ അയോഗ്യയാക്കാനുള്ള കാരണം.

 

ഭരണ അട്ടിമറി ശ്രമത്തിനിടെ 249 പേര്‍ മരണപ്പെട്ടിരുന്നു ഈ സംഭവത്തെ ആര്‍ത്തവവുമായി ബന്ധപ്പെടുത്തിയായിരുന്നു ട്വീറ്റ്. ഫല പ്രഖ്യപനത്തിന് ശേഷമാണ് ഇത് വിധികര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയ അസ്ലി സുമന് കിരീടം കൈമാറി. നംവബര്‍ 18 നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ സുമന്‍ ആയിരിക്കും ടര്‍ക്കിയെ പ്രതിനിധീകരിക്കുക.

 

Tags