Skip to main content

കേരളം മഴയോ മഴക്കെടുതിയോ

കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്‌. മഴയാണ് കേരളത്തിന്റെ ശക്തി. ആ ശക്തിയെ ദുരിതമായി ചിത്രീകരിച്ച്‌ യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്ന സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും.

മണ്‍സൂണ്‍ നാളെ കേരള തീരത്ത്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ്.

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ : വ്യാപക നാശനഷ്ടം

കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നു പേര്‍ മരിച്ചു. കോടികളുടെ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതി: കേന്ദ്രസഹായം ആവശ്യപ്പെടും

മഴക്കെടുതി ബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ കൂടുതല്‍ വിഹിതം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. കെടുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരച്ചെലവുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചു.

പനി: മരണം 40; സായാഹ്ന ഒ.പി. തുടങ്ങി

ജൂണ്‍ മാസത്തില്‍ ഇതുവരെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവ മൂലം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to Zelensky