Skip to main content

ആമി: ഉപരിപ്ലവ ഡോക്യുമെന്ററി മാത്രം

ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകില്ല

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം നിഷേധിച്ചു. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

നടി ആക്രമണം: കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധിപറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേട്ട് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. കോടതിയില്‍ എത്തും മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പോലീസ് നീക്കം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിചാരണ വേഗത്തിലാക്കുന്നത്.വിചാരക്കായി പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

ഇതാണ് വില്ലത്തരം

ഏത് പൊട്ടപടമായാലും തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന ലാല്‍മാജിക്കാണ് ഈ ചിത്രത്തിന്റെ ഏക പ്ലസ് പോയിന്റ്. ഉള്ളരുക്കത്തോടെയാണെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോവാത്ത മാത്യൂസ് മാഞ്ഞൂരാന്‍ നമ്മുടെ മനസിലുണ്ടാവും. ആ സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പും. അഭിനയശേഷിയുമുള്ളൊരു നടനെ ഇത്തരമൊരു രൂപത്തില്‍ കിട്ടിയിട്ടും വില്ലനെ ഒരു നനഞ്ഞപടക്കമാക്കി മാറ്റിയ സംവിധായകനാണിവിടെ യഥാര്‍ഥ വില്ലന്‍.

രാമലീലക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

ദിലീപ് ചിത്രം രാമലീലക്ക് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. ഈ മാസം 28 ന് തീയറ്ററുകളിലെത്തുന്ന രാമലീലക്കെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാമലീലയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മഞ്ജു രംഗത്ത് വന്നിരിക്കുന്നത്

Subscribe to Jayesh-Resmi