നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധിപറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേട്ട് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. പോലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതില്‍ ദുരുദ്ദേശമുണ്ടെന്നും, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന നിലപാടിലാണ് പോലീസ്.
കോടതിയില്‍ എത്തും മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. കുറ്റപത്രത്തിന് പുറമെ കേസിലെ നിര്‍ണായകമായ മൊഴികളും പരസ്യമായിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ മൊഴപ്പകര്‍പ്പുകളാണ് പുറത്തു വന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
