Skip to main content

അഗ്‌നി 5 മിസൈല്‍ വിക്ഷേപണം വിജയകരം

അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കും.

ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ച: മൂന്ന് സൈനികരെ കാണാതായി

ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുണ്ടായ മഞ്ഞുവീഴ്ചയില്‍ സൈനിക പോസ്റ്റിലുണ്ടായിരുന്ന മൂന്ന് ജവാന്‍മാരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാണാതായ സൈനീകര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ ഏറ്റമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അമര്‍നാഥ് ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.

ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റിലായി. അമിത് കുമാര്‍ റായ്, തപേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവ്യാഴാഴ്ച മഗാധ് എക്‌സ്പ്രസിലായിരുന്നു സംഭവം. വിരമിച്ച കോടതി ജീവനക്കാരന്റെ മകളാള്‍ക്കെതിരെയായിരുന്നു പീഡനശ്രമം ഉണ്ടായത്.

ഇന്ത്യക്കെതിരെ ലഷ്‌കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ട്: പര്‍വേസ് മുഷറഫ്

കശ്മീരിലെ ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയെ ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍  ഇ തോയിബക്കും സ്ഥാപകന്‍ ഹാഫിസ് സെയ്ദിനും ഏറ്റവുമധികം പിന്തുണ നല്‍കിയതു താനാണെന്നും കശ്മീരില്‍ ലഷ്‌കര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഷറഫ് പറഞ്ഞു.

Subscribe to Government of india