Srinagar
ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുണ്ടായ മഞ്ഞുവീഴ്ചയില്‍ സൈനിക പോസ്റ്റിലുണ്ടായിരുന്ന മൂന്ന് ജവാന്‍മാരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാണാതായ സൈനീകര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഈ പ്രദേശത്ത് അഞ്ചടി ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലുണ്ടായ മഞ്ഞ് വീഴ്ചയില്‍ 14 സൈനികര്‍ മരണപ്പെട്ടിരുന്നു. ഏപ്രിലിലെ സമാന സംഭവത്തില്‍ മൂന്ന് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

