മദ്ധ്യ ഏഷ്യയിലെ അവസ്ഥ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് സംശയം. അമേരിക്കയുടെ കൈകൾ തന്നെയാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് ഇറാൻ . അങ്ങനെയെങ്കിൽ മദ്ധ്യേഷ്യയിലെ അമേരിക്കയുടെ സേനാതാവളങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി . യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക
താൻ അധികാരത്തിൽ വന്നാൽ പിറ്റേദിവസം റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ വീരവാദം. കഴിഞ്ഞ ഏപ്രിൽ 30ന് ട്രംപ് യുക്രൈനുമായി ധാതുലവണ പങ്കിടൽ കരാർ ഒപ്പിട്ടതിന്റെ പിന്നാലെ പ്രഖ്യാപിച്ചു തങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൻറെ മാധ്യസ്ഥത്തിൽ നിന്ന് ഇതാ പിൻവാങ്ങുന്നു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രൈൻ പ്രസിഡൻറ് സെലിൻസ്കിമായി വൈറ്റ് ഹൗസിൽ നടത്തിയ ട്രംപ് നടത്തിയ വാഗ്വാദം മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനകൾ തരുന്നു.