Skip to main content

യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി: കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.  പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ്  യാത്രക്കാരന്‍ മെട്രോ ട്രാക്കില്‍ ഇറങ്ങി നടന്നത്. പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് വിവരം.

ആലുവയില്‍ വാഹനാപകടം: അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

ആലുവ മുട്ടത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ്  ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടമുണ്ടായത്.

മെട്രോ ഇനി മഹാരാജാസ് വരെ

പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്

കൊച്ചി മെട്രോ ഉദ്ഘാടനം: പ്രമുഖരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിനല്‍കിയ കത്ത് ഫലം കണ്ടു

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയെയും , ഇ ശ്രീധരനെയും ഉള്‍പ്പെടുത്തും.വേദിയിലിരിക്കേണ്ടവരുടെ നിരയില്‍ നിന്ന് പ്രധാനപ്പെട്ടവരെ ഒഴിവാക്കിയ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിരുന്നു. എന്നാല്‍ പി ടി തോനസ് എം എല്‍ യുടെ കാര്യം തീരുമാനമായില്ല.

കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതി 2017 ഏപ്രിലിൽ പൂർത്തിയാവുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ട‌ാവ് ഇ.ശ്രീധരൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

കൊച്ചി മെട്രോയ്ക്ക് വേണ്ടി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ മാധവ ഫാര്‍മസി ജംഗ്ഷനിലെ സ്ഥലം അധികൃതര്‍ ചൊവ്വാഴ്ച ഏറ്റെടുത്തു. സ്ഥലം വിട്ടുനല്‍കാന്‍ ശീമാട്ടി അധികൃതര്‍ കാലതാമസം വരുത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.

Subscribe to Sports